June 5, 2010

ടു ഗെറ്റ് സാല്‍വേഷന്‍ സിന്‍ ഫസ്റ്റ്

ഒരു "തരത്തില്‍" ഗ്രിഗറി രാസ്പുടിന്റെ തത്വങ്ങളെ ശരിവയ്ക്കുന്ന ഒരു പ്രക്രിയയില്‍ ഇന്ന് കേരള ജനത മുഴുകി.   

ലോക പരിസ്ഥിതി ദിനമായ ഇന്ന് (ജൂണ്‍ 5) ഒരു ബഹുജന മുന്നേറ്റം  തന്നെയുണ്ടായി വൃക്ഷതൈ നടാന്‍. കേരളത്തെ വീണ്ടും ഹരിതാഭമാക്കാന്‍. പിഴുതെറിഞ്ഞന്നത് തെറ്റായിപോയിയെന്ന്  മലയാളി മനസ്സിലാക്കി എന്നത് വളരെ സന്തോഷം നല്‍കുന്ന കാര്യം.  ഗുഡ്.  ഇതുപോലെ ഒരു കൂട്ടായ്മ ലോകത്തിനു തന്നെ മാതൃകയാണ്. ലെറ്റ്‌ അസ്‌ ഗിവ് ദി ഓര്‍ഗനായ്സര്‍സ് എ സ്റാന്റിംഗ് ഓവേഷന്‍. ഈ കൂട്ടായ്മ ഇനി മറ്റു മേഖലകളിലും കാണിക്കാം എങ്കില്‍ കേരളം ഒരു സിങ്ങപ്പൂര്‍ ആവും. ആക്കാം. (മിക്കവാറും ആക്കും)

മലയാള മണ്ണില്‍ വീണ്ടും പച്ചകുടകള്‍ നിവരുമ്പോള്‍ മുമ്പ് നാം തന്നെ ഇവയൊക്കെ പിഴുതെറിഞ്ഞത് നമുടെ പരിജ്ഞാന കുറവ് കൊണ്ടാണോ? അതോ സാന്ഗേതിക മികവു കൊണ്ട് പ്രകൃതിയെ നമ്മുടെ വരുതിക്ക് നിറുത്താം എന്ന മൂഡ വ്യമോഹത്താലോ? ഓര്‍ക്കുക, നേച്ചര്‍ ഈസ്‌ ആന്‍ ഈകുല്‍ ഓപ്പോര്‍ച്ചുനിട്ടി  എമ്പ്ലോയെര്‍.

ഇന്ത്യ ഭൂപടം  നോക്കിയാല്‍ ഒരു "പഴംപൊരി" ആകൃതിയില്‍ കാണപെടുന്ന കേരളം മഴയാല്‍ അനുഗ്രഹീതം തന്നെ. സഹ്യനില്‍ തല ചായ്ച്ചു വച്ച് ഉറങ്ങുന്ന കേരളത്തില്‍ മഴ പെയ്യുന്ന സ്പീഡില്‍ തന്നെ വെള്ളം ഒലിച്ചു അറബി കടലില്‍ എത്തും. പെയ്യുന്ന മഴ ഭൂമിയില്‍ താഴ്ന്നു ഇറങ്ങണം. എന്നാലെ വല്ല പ്രയോജനവും ഉള്ളൂ. കുടിവെള്ളവും വൈദ്യുതിയം ഉള്‍പടെ എല്ലാം.

മഴയിലൂടെ വരുന്ന വെള്ളം മണ്ണിലേക്ക് ഊര്‍ന്നു ഇറങ്ങാന്‍ പ്രകൃതി തന്നെ കണ്ടുപിടിച്ച ഒരു മെകാനിസമാണ് സസ്യങ്ങള്‍. 

ഇവ ഭൂമിയുടെ പുതപ്പും കുടയുമാണ്. കാരണം, പണ്ട്‌ ഒരു മോഹന്‍ലാല്‍ പരസ്യത്തില്‍  പറഞ്ഞ പോലെ "ദാ വെയില്‍യെന്ന് പറഞ്ഞു കഴിയും മുന്‍പെ അയ്യോ മഴ" എന്ന പോലെയാണല്ലോ കേരള കാലാവസ്ഥ. മഴ വെള്ളം ഭൂമിയില്‍ ഇറങ്ങാനും ഭൂപ്രതലത്തെ  കടുത്ത സൂര്യരശ്മികളില്‍  നിന്നും സംരക്ഷിക്കുക എന്നതാണ് സസ്യങ്ങളുടെ പ്രധാന ജോലി. ഒരു കാലത്ത് നമ്മുടെ തറവാട് വളപ്പുകള്‍ "മഴകാടു" കളെ പോലെ ആയിരുന്നില്ലെ? സൂര്യനെ കാണാന്‍ വയലുകളില്‍ ചെല്ലണം. ഇന്നോ?

അതുകൊണ്ട് അനാവശ്യമായി ഈ പച്ച കുട-പുതപ്പു നശിപ്പിക്കുക വഴി നാം മലയാള മണ്ണിനെയും മലയാളിയേയും നാശത്തിലേക്ക് തള്ളി വിടുകയാണ് എന്നുള്ള കാര്യം മറന്നു വാഴരുതു. ധെയെര്‍ ഈസ്‌ നോ അനതെര്‍ ചാനസ് ഫോര്‍ സാല്‍വേഷന്‍!

ഈ സുദിനത്തില്‍ എല്ലാ മലയാളികളും നട്ട തൈകള്‍ എല്ലാം കുട നിവര്‍ത്തി ആഗോള താപനത്തെ തടയിടട്ടെ.

No comments:

Post a Comment