I am ഓഫ് ലേറ്റ് seeing some "പച്ചപ്പ്" in the agriculture scenario of Kerala. Maybe in the last few years, we have been able to put across the Malayale psyche the need for more land under food crops, especially rice. In the vegetable sector too, we have paper reports of resourceful ryots harvesting handfuls of cool season vegetables like cauliflower and cabbages.
However, the average malayalee now maybe is more interested in ഭൂമി വാങ്ങി കൂട്ടി കെട്ടിട കൃഷി നടത്താന്‍ rather than മണ്ണില്‍ കുഴി കുത്തി ചെടി നടാന്‍ . But there are still those മണ്ണിന്റെ മക്കള്‍ who would like to തൂമ്പ എടുത്തു ചളിയില്‍ പണിയാന്‍ . കുറെ GREEN UMBRELLAs കൂടി മലയാള മണ്ണില്‍ വിടര്‍ത്താന്‍ .
എന്നാല്‍ കണ്ടമുണ്ടങ്കിലല്ലെ ചളിയില്‍ ഇറങ്ങാന്‍ പറ്റൂ . എന്നാലും ചളി പോട്ടെ, കുറച്ചു മണ്ണ് മതി പൊന്നു വിളയിക്കാന്‍ എന്ന് പോന്ന ആളുകള്‍ ഇപ്പോഴും നമ്മുടെ ഇടയില്‍ ഉണ്ട്. Thank GOD.
DUNLOP TECHNOLOGY
വല്ലഭനു പുല്ലും ആയുധം |
ഓടിച്ചു മട്ടമായ ടയര്‍ നിങ്ങള്‍ എന്ത് ചെയ്യും ? ബെസ്റ്റ് ചോദ്യം, അണ്ണാ ! ഒരു മൂലയില്‍ തളളും, അല്ലെങ്കില്‍ കത്തിച്ചു ഗ്ലോബല്‍ വാര്‍മിങ്ങിന് ശക്തി പകരും. എന്നാല്‍ ഇതാ....
ഉപയോഗശൂന്യമായ ടയര്‍ (Dunlop മാത്രമല്ല, MRF, Bridgestone മുതലായവയും വിരോധമില്ല) ഒരു പ്ലാസ്റ്റിക് ഷീറ്റിന്മേല്‍ വെച്ച് വള കൂറുള്ള മണ്ണ് നിറയ്ക്കുക. ഇതിനകത്ത് നിങ്ങളുടെ ഇഷ്ട പച്ചകറി നട്ട് വിളവെടുക്കാം. ഈ ടെക്നോളജി ടെറസില്‍ പച്ചകറി കൃഷി ചെയ്യുന്നവര്‍ക്ക് പകര്‍ത്താന്‍ ഉത്തമമാണ് . ടെറസിന്റെ പ്രതലത്തിനു ഒരു ചുക്കും സംഭവികില്ല എന്ന് ഈ വിദ്യ ചിട്ടപെടുത്തിയ കൃഷീ വല്ലഭന്‍ സാക്ഷ്യപെടുത്തുന്നു. മണ്ണ് നിറക്കുമ്പോള്‍ ടയറിനു ഉള്ളില്‍ കൂടി ഇട്ടെന്നു ഉറപ്പു വരുത്തുക.
ഇതുപോലൊരു വിദ്യ ഞാന്‍ ഹോര്ട്ടെനില്‍ (നോര്‍വേ) കണ്ടു. പക്ഷെ ടയര്‍ അല്ല എന്ന് മാത്രം. അവിടെ റോഡ് അരികില്‍ പൂച്ചെടികള്‍ നടാന്‍ വലിയ മര കഷ്ണങ്ങള്‍ കൂട്ടി അടിച്ചു വലിയ പൂച്ചട്ടി മാതിരി തീര്‍ത്തിരിക്കുന്നു.
തീര്‍ച്ചയായും DUNLOP TECHNOLOGY കേരളത്തിലെ ടെറസ് കൃഷിക്ക് പറ്റിയ ഒരു സാങ്ങേതിക വിദ്യ ആണ്. ഞാന്‍ കണ്ടു ബോധ്യപെട്ടു.
ചിരിച്ചു ചിരിച്ചു വിളയിക്കാം |
ടെറസിലെ പച്ചകറി കൃഷിയില്‍ ഒരു സഞ്ചരിക്കുന്ന വിജ്ഞാന കോശമാണ് രാജശേഖരന്‍ നായര്‍ എന്ന ഈ ചുറു ചുറുക്കുള്ള ഭിഷഗ്വരന്‍ . വര്‍ഷങ്ങളായി വളരെ തിരക്കേറിയ പ്രൊഫഷണല്‍ ചുമതലകള്‍ ഇടയിലും സ്വന്തം ടെറസ് തോട്ടത്തില്‍ അദ്ദേഹം എത്തിയിരിക്കും. ചെടികളെ പരിചരിച്ചും കീടങ്ങളെ തുരത്തിയും വിളവെടുതും ഈ അനന്തപുരി ഡോക്ടര്‍-കൃഷിക്കാരന്‍ സന്തോഷിക്കും. വിവിധ തരം ജൈവ പച്ചകറികള്‍ ഇദേഹംത്തിന്റെ ഈ തോട്ടത്തില്‍ നമുക്ക് കാണാം കഴിയും. DUNLOP TECHNOLOGY യുടെ പേറ്റന്റ് തീര്‍ച്ചയായും ഈ കര്‍ഷകന് സ്വന്തം.
കോവലും തക്കാളിയും ഉണ്ട് ഇവിടെ |
വൈകുന്നേരങ്ങളില്‍ രണ്ടു എണ്ണം വിട്ടു ഭക്ഷ്യ സുരക്ഷ എങ്ങിനെ നടപ്പിലാക്കാം എന്നതിനെപറ്റി വീമ്പു പറയാതെ ഈ ഭിഷഗ്വരന്റെ ടെറസില്‍ നിന്നും നമുക്ക് ചില ഗുണ പാഠങ്ങള്‍ പഠിച്ചുകൂടെ ?
Correct; ethu serikkum ellaperum kandu padikkendathu thanne;
ReplyDelete