വളരെ സന്തോഷമായി.
കേരളത്തിലെ മലയാള മനോരമയും വനം വകുപ്പും ബഹുജനംങ്ങളും കൂടി ഭൂമിക്കു ഒരു പച്ചകുട ചൂടിക്കാന്‍ പോകുന്ന വാര്‍ത്ത സ്വാഗതാര്‍ഹം തന്നെ. ഓള്‍ ദി ബെസ്റ്റ്.
ആഗോളതാപനത്തെ ചെറുക്കാന്‍, ഭൂമിക്കുമേല്‍ മരങ്ങളും മറ്റു സസ്യലതാതികളും കൊണ്ടുളള ഒരു പച്ചകുട വിടര്‍ത്തു എന്നാണ് "ഗ്രീന്‍ അംബ്രല" എന്നും ആക്രോശിച്ചുകൊണ്ടിരുന്നത്! വളരെ കാലം മുന്മ്പ് കേരളം പച്ചകുടകളാല്‍ നിബിടമായിരുന്നു. വൃക്ഷങ്ങള്‍ പോയിട്ട് കാലമേറെയായി. തെങ്ങുകളെപോലും നാം ഇന്ന് നടാന്‍ മടിക്കുന്നു. കോണ്‍ക്രീറ്റും ടൈലുമിട്ട പുതപ്പല്ലയോ നാമിപ്പോള്‍ കേരള മണ്ണിനു മേല്‍ ഇടുന്നത്.
വെറുതെ നാലു തൈയ്കള്‍ കുഴി കുത്തി നട്ട് ഫോട്ടോയും എടുത്തു പോയാല്‍ പോര. ശരിയായ രീതിയില്‍ തൈയ്കള്‍ നടുകയും അവ വളര്‍ന്നു, പടര്‍ന്നു ഒരു പച്ചകുടയായി മാറാനും, തീര്‍ച്ചയായും നടുന്നവര്‍ പരിശ്രമിക്കണം.
കണ്ടറിയണം എല്ലാം.
ReplyDelete:-)