ദേ, പിന്നെയും ചില മര വിശേഷങ്ങള്‍.
നടാനായി ഒത്തിരി കൂട തൈയ്കള്‍ ഒരുക്കി കഴിഞ്ഞു, പലരും. പക്ഷെ ആരോഗ്യമുള്ള ഒരു തൈയിക്കെ നല്ല ഒരു വൃക്ഷമായി വളര്‍ന്നു ഉയരാന്‍ സാധിക്കൂ. അതുകൊണ്ട് നടാനായി കൂടതൈയ് എടുക്കുമ്പോള്‍ സൂക്ഷിക്കണം.
നല്ല പച്ചപ്പുള്ള, ആരോഗ്യമുള്ള ഇലകളുള്ള തൈയകള്‍ വാങ്ങണം. തണ്ടിന്റെ അഗ്രം ഉണങ്ങിയവ ഒഴിവാക്കൂ.
തൈയുടെ തണ്ട് ഭാഗത്തിന് (ചിത്രം കാണുക) വേര് ഭാഗത്തെ അപേക്ഷിച്ച് ഇരട്ടി നീളും ഉള്ളത് ഒരു നല്ല തൈയുടെ ലക്ഷണമാണ്.
No comments:
Post a Comment