Get paid to keep your mangroves
വനസംരക്ഷണത്തിന് ഇനി കാശ് കിട്ടും. മേല്‍ സൂചിപ്പിച്ച ലിങ്ക് അങ്ങിനെയാണ് പറയുന്നത്. ഒരു വളരെ നല്ല കാര്യം എന്ന് മാത്രമല്ല, ഒരു പുരോഗമന ചിന്താഗതിയായി ഞാന്‍ ഇതിനെ കാണുന്നു. വനം വകുപ്പിന് നമോവാകം.
കേരളം പോലെ ജനസാന്ദ്രത കൂടിയതും സ്ഥല ലഭ്യത കുറവുമായ സംസ്ഥാനത്ത് വനസംരക്ഷണം കടുകട്ടിയാണ്. കുറ്റം പറയുകയാണെന്ന് വിചാരിക്കരുത്, കാശ് കിട്ടിയാല്‍ മലയാളി മാത്രമല്ല, സായിപ്പും കാട് മുടിക്കത്തില്ല. വൈകിയാന്നെങ്ങിലും നമ്മുടെ ബുദ്ധി തെളിഞ്ഞു വരുന്നതില്‍ സന്തോഷം.
അന്താരാഷ്ട്രതലത്തില്‍ കാര്‍ബന്‍ ക്രെഡിറ്റ്‌യെന്ന് പേരില്‍ ജൈവവൈവിദ്യ/ വനസംരക്ഷണത്തിന് കാശ് കൊടുക്കുന്ന രീതി നിലവിലുണ്ടു. ചില നിബന്ദനകള്‍ കാരണം പക്ഷെ ഇവിടെ അത് അത്ര പ്രായോഗികമല്ല.
കേരളത്തില്‍ പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങള്‍ സംരക്ഷിക്കാന്‍ കൊണ്ടുവന്ന നിയമം ചില ഊരാകുടുക്കുകളില്‍ കിടക്കുകയാണ്. "പാരിസ്ഥിതിക ദുര്‍ബലസ്ഥല" ഉടമകളും സര്‍ക്കാരും ചില ഇടങ്ങളില്‍ ഉടക്കി പിരിഞ്ഞിരിക്കുകയാണ്.
കാശ് ലഭിക്കുമെന്നാല്‍ ജൈവവൈവിദ്യ സമ്പുഷ്ടമായ പ്രദേശങ്ങള്‍, അതായെത് "പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങള്‍' എന്ന് വനം വകുപ്പ് പറയുന്ന സ്ഥലങ്ങള്‍ ഉള്‍പെടെ സംരക്ഷിക്കാന്‍ സ്ഥലഉടമകള്‍ തയ്യാറായേക്കും.
കൂടുതല്‍ ജനങ്ങളുള്ള, പക്ഷെ സ്ഥല ലഭ്യത കുറവുമായ ഈ കൊച്ചു കേരളം സസ്യ-ശ്യാമള-കോമളമായി തുടരാന്‍ നമ്മുടെ ശേഷിക്കുന്ന ജൈവവൈവിദ്യത്തെ സംരക്ഷിച്ചേ തീരൂ. ജൈവവൈവിദ്യത്തെ നാളത്തെ തലമുറയിക്ക് വേണ്ടി സംരക്ഷിക്കുന്നവന് ഇന്ന് കുറച്ചു കാശു കൊടുക്കുന്നതില്‍ തെറ്റില്ല. സാധിക്കുമെങ്ങില്‍ ഈ കാശ്, അന്താരാഷ്ട്ര കാര്‍ബന്‍ ക്രെഡിറ്റ് വ്യെവസ്ഥയില്‍ ഉള്‍പെടുത്തി ലഭ്യമാക്കണം.
No comments:
Post a Comment