May 31, 2010

സുകേന്‍ടെ പുരയിട കൃഷി

ഒന്നര സെന്റ് സ്ഥലത്താണ് കുന്നുകുഴി ഗീതയില്‍ ശ്രീമാന്‍ സുകുമാരന്‍ നായരുടെ കാച്ചില്‍, നനകിഴങ്ങ്, ചേന, ചേമ്പ്, ചീര, പച്ചമുളക് കൃഷികള്‍. 

എഴുപത്തിരണ്ട് വയസ്സായ ഈ റിട്ടയേര്‍ഡ്‌  നിയമസഭ ഉദ്യോഗസ്ഥന്‍ കഴിഞ്ഞ പത്തു അമ്പതു കൊല്ലമായി മണ്ണുമായി ഈ "ഫ്രണ്ട് ഷിപ്‌"  തുടരുന്നു.

ശ്രീമാന്‍ സുകുമാരന്‍ നായരും ലളിതയും

കാച്ചിലും നനകിഴങ്ങും -തെങ്ങിന്‍ തടത്തില്‍

ചീരയും, ചേനയും

കേരളത്തിന്റെ തനതായ ഒരു കൃഷി രീതിയാണ്‌ പുരയിട കൃഷി. വളരെ പണ്ട്‌, ഉപ്പൊഴിച്ചു ഭക്ഷണ ആവശ്യത്തിനായുള്ള എല്ലാം മലയാളി ചോര നീരാകി കൃഷി ചെയിതിരുന്നു. ചുരുങ്ങിയ സ്ഥലമുള്ളവര്‍ പോലും സ്വന്തം കുശിനിയിലേക്ക്   വേണ്ടി എന്തെങ്ങിലും മണ്ണില്‍ നട്ടിരുന്നു (ഇപ്പോഴാ ഓര്‍ത്തത്‌, അന്ന് ടീവിയും കമ്പ്യൂട്ടറും ഇല്ലായിരുന്നു!).

ചേനയും ചേമ്പും കപ്പയും നമ്മള്‍ പുഴുങ്ങി ശാപ്പിട്ടിരുന്നു. ഇന്ന് പകരം നൂഡില്‍സ് പുഴുങ്ങി വിഴുങ്ങുന്നു. അതുവഴി ചേനയും ചെമ്പും കാച്ചിലും മാത്രമല്ല ഇവയുടെ കൃഷി രീതികളും നാം മറന്നില്ലേ? ഈ കൃഷി രീതിയും ഇവയില്‍ കൃഷി ചെയിതു വിളവെടിത്തിരുന്ന ഒട്ടനവധി പച്ചകറികളും കിഴങ്ങ് വര്‍ഗങ്ങളും നമുക്ക് കൈമോശം വന്നിരിക്കുന്നു. ഭകഷ്യ സുരക്ഷ നേടാന്‍ പുരയിട കൃഷി രീതികള്‍ക് പരിമിതി ഉണ്ടെങ്ങിലും, ഇന്നത്തെ കാലത്ത് നമുക്ക് മറുനാടന്‍ ഭക്ഷണ സാധനങ്ങള്‍ കഴിക്കുക വഴി നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ആരോഗ്യത്തെ തിരികെ പിടിക്കാന്‍ നമ്മുടെ പുരയിട കൃഷി വിഭവങ്ങള്‍ ഉപകരിച്ചേക്കും.

വളരെ ചെറുപ്പത്തിലെ മണ്മറഞ്ഞ പിതാവില്‍ നിന്നാണ് ശ്രീ. സുകു കാച്ചില്‍ ചേമ്പ് ഉള്‍പെടെ പുരയിട കൃഷിയുടെ ബാല പാഠങ്ങള്‍ പഠിച്ചത്.

നാലു കാശു എക്സ്ട്രാ കിട്ടാനല്ല ശ്രീ ആര്‍ എസ് നായര്‍ ഇവ കൃഷി ചെയ്യുന്നത്. ചുമ്മാ, മണ്ണിനോടുള്ള ഒരു പഴയ തലമുറക്കാരന്റെ  ഒരു അഭിനിവേശം. പിന്നെ  കാച്ചില്‍, നനകിഴങ്ങ്, ചേന, ചേമ്പ് ഇവയുടെ രുചിയോടും.   മണ്‍വെട്ടി എടുത്തു ശ്രീ. നായര്‍ തിരിച്ചു വരാന്‍  പോകുന്ന "ഭകഷ്യ സുരക്ഷയെപ്പറ്റി' വാചാലനാകുന്നു.

ഇവിടെ നമുക്ക് എല്ലാപേര്‍ക്കും ഒരു പാഠമില്ലേ?

1 comment:

  1. valare nalla gunapadam..I guess the couple is ur dad n mom?

    ReplyDelete